കേരള ബ്ലാസ്റ്റേഴ്‌സ് മരണമാസ്സ്‌, ഗോകുലത്തിന്റെ അർജ്ജുൻ മഞ്ഞപ്പടയിൽ

വീണ്ടുമൊരു സൈനിംഗുമായി മലയാളികളുടെ സ്വന്തം മഞ്ഞപ്പട. ഇന്ത്യൻ ആരോസിന്റെ ലോകകപ്പ് താരം രാഹുൽ കെപിയെ ടീമിൽ എത്തിച്ചതിനു പിന്നാലെ ഗോകുലം കേരള എഫ്സിയുടെ യുവതാരം അർജുൻ ജയരാജിനെയും റാഞ്ചാൻ ഒരുങ്ങി മഞ്ഞപ്പട. കേരളത്തില്‍ കിട്ടാവുന്നതില്‍ ഏറ്റവും മികച്ച അറ്റാക്കിംഗ് മദ്ധ്യനിരതാരമാണ് അര്‍ജുന്‍. ഏറെക്കാലമായി അർജ്ജുൻ ബ്ലാസ്റ്റേഴ്‌സിൽ എത്തുമെന്ന് പറയാൻ തുടങ്ങിയിട്ട.

പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് അർജ്ജുൻ മഞ്ഞപ്പടയിൽ വൈകാതെ എത്തും. അർജുൻ ജയരാജിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണ നിരയ്ക്ക് ഏറെ ഗുണം ചെയ്യും. മഞ്ചേരി സ്വദേശിയായ അർജുൻ ഇപ്പോൾ ഗോകുലത്തിന്റെ അവിഭാജ്യഘടകമാണ്. ഐലീഗിൽ ഡിസംബറിൽ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരമാണ് അർജുൻ സ്വന്തമാക്കിയിരുന്നു. മോഹൻ ബഗാൻ സൂപ്പർ താരം സോണി നോർദയെ ആണ് അർജുൻ പിന്നിലാക്കി നേട്ടം സ്വന്തമാക്കിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here