കേരള ഫുട്ബോളിനെ ഞെട്ടിക്കുന്ന മിന്നലാക്രമണവുമായി എടികെ. അനസ് എടത്തൊടികയെ കൊച്ചിയിൽ നിന്നും റാഞ്ചാനാണ് ശ്രമം. മലയാളികളുടെ സ്വന്തം അനസ് പുറത്ത് പോകുന്നത് മഞ്ഞപ്പടയ്ക്ക് ചിന്തിക്കാൻ പോലുമാകുന്ന കാര്യമല്ല. എന്നാൽ ക്ലബ്ബിൽ നിന്നും താരത്തെ സ്വന്തമാക്കാൻ കൊൽകത്തൻ ക്ലബ്ബ് ശ്രമിക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഗോകുലവും എടികെയും ഇന്ത്യൻ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ മുൻ നിരയിലുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ജംഷെഡ്പൂർ എഫ്സിയിൽ നിന്നുമാണ് ഈ സീസണിന് മുൻപ് ആരാധകരുടെ ആവശ്യപ്രകാരം ബ്ലാസ്റ്റേഴ്സ് അനസിനെ കേരളത്തിലെ എത്തിച്ചത്.
അനസിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു കൊച്ചിയിൽ മലയാളികൾക്ക് മുന്നിൽ കളിക്കുക എന്നത്. താരത്തിന് ക്ലബ് വിടാൻ താത്പര്യമില്ലെങ്കിലും മാനേജ്മെന്റ് അതിനു ശ്രമിക്കാൻ സാധ്യതയില്ല. ഏഷ്യാകപ്പിന് ശേഷം ഇന്ത്യൻ ദേശീയ ടീമിൽ നിന്നും വിരമിച്ച അനസ് എടത്തൊടികയെ ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച് തിരികെ വിളിച്ചിരുന്നു. കിംഗ്സ് കപ്പിനായുള്ള 35 അംഗ സ്ക്വാഡിൽ അനസുമുണ്ട്.