മലയാളി ആരാധകരുടെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അഞ്ചു വയസ്. അഞ്ചു വർഷങ്ങൾക്ക് മുൻപാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ ഒരു ഫുട്ബോൾ ക്ലബ്ബുമായി കേരളത്തിലേക്ക് വന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ മലയാളികൾക്ക് ഒരു ഫ്രാഞ്ചെസിയായി കേരള ബ്ലാസ്റ്റേഴ്‌സ് വന്നു. കേരളത്തിൽ പുതിയൊരു ഫുട്ബോൾ സംസ്കാരം ഉയർത്തിക്കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഇന്ത്യൻ സൂപ്പർ ലീഗിന്റെയും ഏഷ്യയുടെയും അഭിമാനമായി മാറിയിട്ടുണ്ട്. ജർമ്മൻ ഇതിഹാസ ക്ലബായ ഡോർട്ട്മുണ്ടിന്റെ ആരാധകരുമായിട്ടാണ് മഞ്ഞപ്പടയെ ഫുട്ബോൾ ആരാധകർ താരതമ്യപ്പെടുത്താറുള്ളത്. അഞ്ചു സീസൺ കഴിഞ്ഞിട്ടും കിരീടം യാതന കഴ്ഞ്ഞില്ലെങ്കിലും ചങ്ക് പറിച്ച് കൊടുത്ത് കൊണ്ട് കൂടെ നിൽക്കുന്നവരാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.
-Advertisement-