ഐഎസ്എല്ലിന് മുന്നോടിയായുള്ള പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഈസ്റ്റ് ബംഗാളിനെതിരെയാണ് പ്രീസീസൺ തോൽവി ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ശ്രീ സിമന്റസ് ഈസ്റ്റ് ബംഗാളിന് വേണ്ടി പിൽകിംഗ്ടൺ ഇരട്ട ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ നേടിയത് മാഘോമയാണ്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിച്ചത് മഞ്ഞപ്പടയുടെ സ്വന്തം സൂപ്പർ ഹൂപ്പറാണ്. ബൽവന്ദ് ഈസ്റ്റ് ബംഗാളിനായി നാലാം ഗോൾ അടിച്ചെങ്കിലും ഗോൾ അനുവദിക്കപ്പെട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ കോനെ, ഫകുണ്ടോ, മുറേ എന്നിവർ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനായി ഇന്ന് കളത്തിൽ ഇറങ്ങില്ല.
-Advertisement-