ബ്ലാസ്റ്റേഴ്‌സിന്റെ ഹോസു ഐഎസ്എല്ലിലേക്കില്ല

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ഹോസു ഇനി ഇന്ത്യൻ സൂപ്പർ ലീഗിലേക്കില്ല. മഞ്ഞപ്പടയുടെ കണ്ണിലുണ്ണിയായ ഹോസു കുറെയിസ് സ്പാനിഷ് ക്ലബിലേക്കാണ് കൂടുമാറിയത്. മികച്ച പ്രകടനം കൊണ്ടും അർപ്പണമനോഭാവം കൊണ്ടും മഞ്ഞപ്പടയുടെ ചങ്കായിരുന്നു ഹോസു. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്, കൊച്ചിയിലെ മഞ്ഞപ്പടയിലേക്ക് തിരിച്ചെത്തണമെന്നു ആഗ്രഹം ആരാധകരുമായി പങ്കുവെച്ചിരുന്നു ഹോസു കുറെയിസ്.

സ്‌പെയിനിലെ ഡിവിഷന്‍ ക്ലബ്ബായ യുഇ ലാഗോസ്റ്ററയാണ് ഹോസുവിനെ സ്വന്തമാക്കിയത്. രണ്ടു സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം കളിച്ച ഹോസു കുറെയിസിനു ഒട്ടേറെ ആരാധകരാണ് കേരളത്തിലുള്ളത്. ലാ മാസിയയില്‍ കളിച്ചിട്ടുള്ള ഹോസു എസ്പാനിയോൾ, ജിറോണ എഫ്‌സി, മേജർ ലീഗ് സോക്കർ ടീമായ എഫ്‌സി സിന്‍സിനാറ്റി എന്നിവർക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here