കാത്തിരിപ്പിനൊടുവിൽ ജിതിൻ കേരളാ ബ്ലാസ്റ്റേഴ്‌സിൽ, മഞ്ഞപ്പടയിലിനി യുവനിരയുടെ സുവർണകാലം

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശമായി സന്തോഷ് ട്രോഫി നേടിയ കേരളാ ടീമംഗമായ ജിതിൻ എം എസ് ബ്ലാസ്റ്റേഴ്‌സിലെത്തി. സന്തോഷ് ട്രോഫിയിൽ ടോപ്പ് സ്കോറർ ആയിരുന്ന ജിതിൻ എഫ്‌സി കേരളയുടെ താരമായിരുന്നു. 5 ലക്ഷം രൂപ ട്രാൻസ്ഫർ ഫീയായി നൽകിയാണ് ജിതിനെ മഞ്ഞപ്പടയിലേക്കെത്തിച്ചത്. മൂന്നു വർഷത്തെ കരാറിലാണ് ജിതിൻ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

കേരളാ ക്ലബ് ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ട്രാൻസ്ഫർ തുക വാങ്ങിക്കൊണ്ട് താരത്തെ കൈമാറ്റം ക്റചെയ്യുന്നത്. എഫ് സി കേരളയ്ക്കായി സെക്കൻഡ് ഡിവിഷൻ ഐലീഗിലും കേരള പ്രീമിയർ ലീഗിലും ജിതിൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here