ഇന്ത്യൻ സൂപ്പർ ലീഗിന്റെആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലെമിന്നും താരം ജെസ്സൽ കാർനെറോ കേരളബ്ലാസ്റ്റേഴ്സിൽ തുടരും. പരിചയസമ്പന്നനായ ഗോവൻലെഫ്റ്റ് ബാക്കായ ജെസ്സലുമായി മൂന്ന്വർഷത്തെക്കാണ് ബ്ലാസ്റ്റേഴ്‌സ് കരാർ നീട്ടിയത്.ഗോവൻ പ്രൊഫഷണൽ ലീഗിലൂടെ വളർന്നുവന്നജെസ്സൽ 2018-19 വർഷം സന്തോഷ് ട്രോഫിയിൽ ഗോവൻ ടീമിന്റെ നായകനായിരുന്നു. സമൃദ്ധമായഅനുഭവസമ്പത്തുള്ള ജെസ്സൽ, വരാനിരിക്കുന്നസീസണിലെ കെബിഎഫ്സി പ്രതിരോധനിരയുടെ നെടുംതൂണായി മാറുന്ന ഒരു വൈവിധ്യമാർന്നകളിക്കാരനാണ്.
“ഇന്ത്യയിലെ മുൻനിര ലെഫ്റ്റ് ബാക്കുകളിൽഒരാളാണ് ജെസ്സൽ. കഴിഞ്ഞ സീസണിൽ അദ്ദേഹംമികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒപ്പം ഞങ്ങളുടെടീമിന് വളരെ പ്രധാനപ്പെട്ട കളിക്കാരനുമാണ്.അദ്ദേഹത്തിന് ക്ലബിനൊപ്പം തുടരാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ” കേരളബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് കിബു വികുനഅഭിപ്രായപ്പെട്ടു.
കഴിഞ്ഞ സീസണിൽ ഡെംപോ സ്‌പോർട്ടിംഗ് ക്ലബിൽനിന്ന് കെബിഎഫ്‌സിയിൽ എത്തിയ ജെസ്സൽടീമിനായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഏറ്റവുംകൂടുതൽ മത്സരങ്ങൾ (18 മത്സരങ്ങൾ) റെക്കോർഡുചെയ്ത ഒരേയൊരു താരമായ ജെസ്സെൽ കഴിഞ്ഞസീസണിലെ എല്ലാ കളികളിലും എല്ലാ മിനിറ്റുംക്ലബ്ബിനായി കളിച്ചു. കെബിഎഫ്‌സിക്കായി 72.65%വിജയ കൃത്യതയുമുള്ള 746 പാസുകലാണ് ജെസ്സൽനൽകിയത്. ഒരു കളിയിൽ ഏകദേശം 42 പാസുകൾഎന്ന രീതിയിൽ ഒരു ഐഎസ്‌എൽഅരങ്ങേറ്റക്കാരൻ എന്ന നിലയിൽ ഏറ്റവും കൂടുതൽപാസുകളാണ് ഇതിലൂടെ രേഖപ്പെടുത്തിയത്.സീസണിൽ അഞ്ച് അസിസ്റ്റുകൾ സംഭാവനചെയ്തുകൊണ്ട് അദ്ദേഹം തന്റെ ആക്രമണകഴിവുകളും പ്രകടിപ്പിച്ചു. ഇത് ഒരു കെബിഎഫ്‌സികളിക്കാരന്റെ ഏറ്റവും ഉയർന്ന നിരക്കാണ്.
”ക്ലബ് തങ്ങളുടെ ആദ്യ ഐഎസ്‌എൽ ട്രോഫിഉയർത്തുമ്പോൾ ടീമിന്റെ ഭാഗമാകാനാണ് ഞാൻലക്ഷ്യമിടുന്നത്. എന്റെ കഴിവ് തെളിയിക്കാൻ കേരളബ്ലാസ്റ്റേഴ്സ് എഫ്‌സി എനിക്ക് അവസരം നൽകി,തുടർന്നും മികച്ച ശ്രമങ്ങൾ നടത്താനുംവരാനിരിക്കുന്ന സീസണുകളിൽ ക്ലബ്ബിന്റെലക്ഷ്യങ്ങൾക്കായി ക്ലബിനൊപ്പം നില്കുവാനും ഞാൻപ്രതീക്ഷിക്കുന്നു. ഇത് എനിക്ക് ഒരു പുതിയതുടക്കമാണ്, ഞങ്ങളുടെ പുതിയ ഹെഡ് കോച്ച്കിബു വികുനയ്‌ക്കൊപ്പം പ്രവർത്തിക്കാൻ ഞാൻആഗ്രഹിക്കുന്നു. ” ജെസ്സെൽ വ്യക്തമാക്കി.