ജാംഷെഡ്പൂരിനെതിരായ ഇന്നത്തെ മത്സരത്തിന് ടീമിനെയിറക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ജയിംസിന്റെ മനസ്സിലെ പ്രാർത്ഥന ഇതാണ്.. കൺഫ്യൂഷൻ തീർക്കണമേ എന്ന്. കഴിഞ്ഞ സീസണിൽ ചുവപ്പ് കാർഡ് കിട്ടിയതിനു വിലക്ക് നേരിട്ട അനസ് എടത്തൊടിക വിലക്ക് മാറി തിരിച്ചെത്തുന്നതാണ് ജയിംസിന്റെ കണ്ഫ്യൂഷന് കാരണം.
മികച്ച രീതിയിൽ കളിച്ചുകൊണ്ടിരിക്കുന്ന ജിങ്കൻ- പെസിച്ച് ജോഡികളെ അത്ര പെട്ടന്ന് മാറ്റാൻ ജെയിംസിന് കഴിയില്ല. ഇരുവരും മികച്ച പ്രകടനവുമാണ് കഴിഞ്ഞ മത്സരങ്ങളിൽ പുറത്തെടുത്തത്. അതെ സമയം പെസിച്ചിനെ ലെഫ്റ് ബാക് ആയിട്ടോ റൈറ്റ് ബാക് ആയിട്ടോ മാറ്റാനും ജെയിംസിന് കൺഫ്യൂഷൻ ആവും. കാരണം ലാൽറുവതാരയും റാകിപ്പും മികച്ച പ്രകടനമാണ് ഈ സീസണിൽ ആ സ്ഥാനങ്ങളിൽ പുറത്തെടുത്തത്. അത് കൊണ്ട് തന്നെ അനസിനെ ആദ്യ ഇലവനിൽ ഉൾപെടുത്തുക എന്നത് ജെയിംസിന് വെല്ലുവിളിയാകും.
ഗോൾ പോസ്റ്റിൽ ആരെ നിർത്തും എന്നതിലും ജെയിംസിന് വെല്ലുവിളിയാണ്. ആദ്യ രണ്ടു മത്സരങ്ങളിൽ ഇന്ത്യയുടെ അണ്ടർ 17 ഗോൾ കീപ്പർ ധീരജിനെ പരീക്ഷിച്ച ഡേവിഡ് ജെയിംസ് കഴിഞ്ഞ മത്സരത്തിൽ നവീൻ കുമാറിനെയും ഗോൾ പോസ്റ്റിൽ പരിക്ഷീച്ചിരുന്നു. ഈ മത്സരത്തിൽ ഇതിൽ ആരെ ഡേവിഡ് ജെയിംസ് തിരഞ്ഞെടുക്കും എന്നത് ഡേവിഡ് ജെയിംസിന് മറ്റൊരു കൺഫ്യൂഷൻ സൃഷ്ട്ടിക്കുമെന്ന് ഉറപ്പാണ്.