ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാരെ സഹായിക്കാനായി ‘വാർ’ സംവിധാനം കൊണ്ട് വരണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. ബെംഗളൂരുവിനെതിരായ പരാജയത്തിന് ശേഷമാണു ഡേവിഡ് ജയിംസിന്റെ പ്രതികരണം. മത്സരത്തിൽ ബെംഗളൂരു എഫ്.സിയുടെ സുനിൽ ഛേത്രി നേടിയ ഗോൾ ഓഫ് സൈഡ് ആയിരുന്നു. എന്നാൽ റഫറി ഓഫ്സൈഡ് വിളിക്കാതിരുന്നത് കേരള ബ്ലാസ്റ്റേഴ്സിന് വിനയാവുകയായിരുന്നു.
പൂനെക്കെതിരായ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് എതിരായ തീരുമാനങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ 6 മത്സരങ്ങളിലും നാലിലും കേരള ബ്ലാസ്റ്റേഴ്സിന് എതിരായ തീരുമാനങ്ങൾ റഫറിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.
ബെംഗളൂരു പോലുള്ള ഒരു ടീമിനോട് മത്സരത്തിന്റെ ആദ്യത്തിൽ തന്നെ ഓഫ് സൈഡിലൂടെ ഗോൾ പിറന്നാൾ പിന്നെ മത്സരത്തിൽ തിരിച്ചു വരാൻ ബുദ്ധിമുട്ടാണെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. മത്സരത്തിന്റെ കൂടുതൽ സമയവും കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം പുറത്തെടുത്തെന്നും ഡേവിഡ് ജെയിംസ് കൂട്ടിച്ചേർത്തു.