കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. മഞ്ഞപ്പടയുടെ വൻ മതിൽ ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും. ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവായിലെ സാഹചര്യം അനുസരിച്ച് വമ്പൻ അഴിച്ചു പണി ബ്ലാസ്റ്റേഴ്സിൽ നടക്കുമെന്നുറപ്പായിരുന്നു. അതെ സമയം സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ സൂപ്പർ താരങ്ങളെ അടക്കം വിൽക്കാൻ തീരുമാനിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
സൂപ്പർ താരം സികെ വിനീത് ക്ലബ് വിട്ട് ചെന്നൈയിനിൽ പോയത് ഈ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. എന്നാൽ ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പുതിയൊരു കരാർ സന്ദേശ് ജിങ്കന് നല്കാൻ തീരുമാനിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മൂന്നു വർഷത്തെ കരാർ നിൽക്കെയാണ് പുതിയ എക്സ്റ്റൻഷൻ ഓഫർ വരുന്നത്.
ഈ സീസണിൽ മോശം പ്രകടനവുമായി സീസൺ അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലും കടുത്ത പിന്തുണ നൽകാനാണ് ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സ്നോപ്പമുള്ള ജിങ്കനെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നത്. ചങ്ക് പറിച്ച് കൊടുത്തും കളിക്കളത്തിൽ സ്വന്തം ചോര ചിന്തിയും സന്ദേശ് ജിങ്കൻ നൽകിയ ജയങ്ങളെ അംഗീകരിക്കുക കൂടിയാണ് ബ്ലാസ്റ്റേഴ്സ് പുതിയ കരാറിലൂടെ ചെയ്തത്.