ഇന്ത്യൻ അണ്ടർ 16 ടീം ക്യാപ്റ്റൻ വിക്രം പ്രതാപ് സിങ്ങിന് കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ മോഹം. താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ തനിക്ക് ഏത് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിൽ കളിക്കാനാണ് ആഗ്രഹം എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് വിക്രം പ്രതാപ് സിങ് കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കണമെന്ന് പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടം തന്നെയാവും താരത്തെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് അടുപ്പിച്ചത്.
ഈ കഴിഞ്ഞ അണ്ടർ 16 എ.എഫ്.സി കപ്പിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് വിക്രം പ്രതാപ് സിങ്. വിയറ്റ്നാമിനെതിരെ വിക്രം പ്രതാപ് സിങ് ഗോളും നേടിയിരുന്നു. താരത്തിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഇന്ത്യ പ്രീ ക്വാർട്ടറിൽ എത്തുകയും ചെയ്തിരുന്നു.
-Advertisement-
PLEASE SELECT TO THE KERALA BLASTERS.