ഇന്ന് ഇന്ത്യൻ ഇതിഹാസം, മലയാളികളുടെ സ്വന്തം അഭിമാനം, ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസ താരം ഐ എം വിജയന്റെ അമ്പത്തിയൊന്നാം പിറന്നാൾ. കാൽപന്ത് കളിയിൽ ഈ തൃശൂർ കാരൻ നേടിയ നേട്ടങ്ങൾ എണ്ണമറ്റതാണ്. എതിരാളികളെ വരെ മോഹിപ്പിക്കുന്ന നേട്ടങ്ങളുമായ്
അമ്പതിലും ചോരാത്ത പോരാട്ടവീര്യത്തിന്നും കാല്പന്തുകളിയോടുള്ള അതിരില്ലാത്ത ആവേശത്തിന്നും കളിക്കളത്തിലെ ഇരുപതിന്റെ മെയ് വഴക്കമാർന്ന ചടുലതയ്ക്കും ഒറ്റ പേര് ഐനി വളപ്പിൽ മണി വിജയൻ.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ആരെന്നൊരു ചോദ്യമുയർന്നാൽ അഭിമാനത്തോടെ പറയാം അത് ഐനിവളപ്പിൽ മണി വിജയനാണ് എന്ന്. 250 ആഭ്യന്തര ഗോളുകൾ എന്ന തകർക്കാനാവാത്ത നേട്ടം ഐ എം വിജയന്റേതാണ്.338 മത്സരങ്ങളിൽ നിന്ന് ഐ എം വിജയൻ അടിച്ച് കൂട്ടിയത് 250 ഗോളുകൾ.
വിജയനൊപ്പം ഇന്ത്യൻ ഫുട്ബോളിൽ ചേർത്ത് വായിക്കുന്ന രണ്ട് പേരുകളുണ്ട്. ബൂട്ടിയയും ഛേത്രിയും.
ബൂട്ടിയ കരിയറിൽ ആകെ നേടിയത് 100 ഗോളുകൾ. 226 മത്സരങ്ങൾ.ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഇതുവരെ 124 ഗോളുകൾ 252 മത്സരങ്ങൾ.
അന്താരാഷ്ട്ര ഗോളുകളുടെ കാര്യത്തിലും ഐ എം വിജയന് എഴുതിയത് കാൽപന്ത് കൊണ്ട് ചരിത്രമാണ്. 79 മത്സരത്തിൽ 40 ഗോലുകൾ. ഒന്നര പതിറ്റാണ്ട് ഇന്ത്യൻ ടീമിന് വേണ്ടി ബൂട്ടണിഞ്ഞു ആരാധകരെ ആവേശത്തിലാഴ്ത്തിയ വിജയേട്ടൻ എന്ന മുൻ ഇന്ത്യൻ ഫുട്ബോളർക്ക് കാല്പന്തുകളി പ്രേമികളുടെയും ബ്ലാസ്റ്റേഴ്സ് ന്യൂസിന്റെയും ഹൃദ്യമായ പിറന്നാൾ ആശംസകൾ.