ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് ഫുട്ബോൾ ഇതിഹാസം ഐ.എം വിജയൻ. കൊച്ചിയിൽ കളിച്ച മൂന്ന് മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് വിജയം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കളിയിലും ഗെയിം പ്ലാനിങ്ങിലും കേരള ബ്ലാസ്റ്റേഴ്‌സ് വളരെ പിറകിലാണെന്നും കളി നിയന്ത്രിക്കാൻ കഴിവുള്ള ഒരു മിഡ്‌ഫീൽഡർ കേരളത്തിന് ഇല്ലെന്നും വിജയൻ പറഞ്ഞു. പ്രതിരോധവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നില്ലെന്ന് പറഞ്ഞ വിജയൻ എല്ലാ മത്സരത്തിലും ഗോൾ വഴങ്ങുന്ന പ്രതിരോധം എങ്ങനെ മികച്ചതാവുമെന്നും ചോദിച്ചു.
അനസിനെ പോലെ ഒരു താരത്തെ ബെഞ്ചിൽ തിരുത്തുന്നത് അനീതിയാണെന്നും വിജയൻ പറഞ്ഞു. ബെംഗളൂരു എഫ് സി മോശം കളി കളിച്ചിട്ടും കൊച്ചിയിൽ ജയിച്ചു കയറിയത് അത് കൊണ്ടാണെന്നും വിജയൻ പറഞ്ഞു.
-Advertisement-