കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചി കടത്താൻ ശ്രമങ്ങൾ തുടങ്ങി. കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ നിന്നോടിക്കാൻ പുതിയ ഗൂഡാലോചന തുടങ്ങി. പൂഴിക്കടകനുമായി ജീസിഡിഎ രംഗത്ത്. കലൂരിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ സിന്തറ്റിക്ക് സ്റ്റേഡിയം നിർമ്മിക്കാനാണ് ഇപ്പോൾ ജിഫിസിഎ ശ്രമിക്കുന്നത്. ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നത് സിന്തറ്റിക്ക് ട്രാക്കിലെ അത്ലെറ്റിക്സിനും അത്ലെറ്റ്സിനും പ്രശ്നമാകുമെന്ന വാദം ഉന്നയിച്ചാണ് പ്രശ്നം വഷളാക്കാൻ ജിസിഡിഎ ശ്രമിക്കുന്നത്.
കണ്ടീരവയിൽ ബെംഗളൂരു എഫ്സി നേരിട്ട അതേ പ്രശ്നം കേരളത്തിലേക്ക് എക്സ്പോർട്ട് ചെയ്ത് ബ്ലാസ്റ്റേഴ്സിനെ പ്രശ്നത്തിൽ കുടുക്കാനാണ് ഇപ്പോൾ ശ്രമം. ബെംഗളൂരു ആരാധകരുടെയും ഒഫീഷ്യൽസിന്റേയും ശ്രമഫലമായിട്ട് ഒടുവിൽ കോടതി ബെംഗളൂരു അനുകൂലമായി വിധിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനോടുള്ള ജിസിഡിഎയുടെ കലിപ്പ് എന്തിനാണെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.