” ബെംഗളൂരു എത്ര കളി ജയിച്ചെന്നത് പ്രശ്നമല്ല, സെമിയിൽ എത്താനാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത് ” – ഇവാൻ

ബെംഗളൂരു എഫ്.സി എത്ര കളി ജയിച്ചെന്നത് പ്രശ്നമല്ല എന്നും സെമിയിൽ എത്താനാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത് എന്നും പരിശീലകൻ ഇവാൻ. ഐഎസെല്ലിൽ ബെംഗളൂരു കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിന് മുന്നോടിയായിരുന്നു കോച്ച് ഇവാന്റെ പ്രതികരണം. തുടർച്ച്ചയായി 8 കളികൾ ജയിച്ചാണ് കണ്ഡീരവ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്സി ഇറങ്ങുന്നത്. എന്നാൽ എലിമിനേറ്ററിൽ ഇതൊന്നും വിഷയമല്ല എന്നും ഇന്നത്തെ കളി ജയിക്കലാണ് പ്രധാനമെന്നും ഇവാൻ വുകമാനോവിച് പറഞ്ഞു.

“കഴിഞ്ഞ രണ്ട് സീസണുകളിൽ നമ്മൾ കണ്ടതുപോലെ, ഈ ലീഗിൽ എന്തും സാധ്യമാണ്. ആരും പ്രതീക്ഷിക്കാത്ത ചില ടീമുകൾ പ്ലേ ഓഫിൽ എത്തുന്നതും, ഫൈനലിൽ എത്തുന്നതും എല്ലാം ഇവിടെ സ്വാഭാവികമാണ്. ഈ ലീഗിൽ ആർക്കും ആരെയും തോൽപ്പിക്കാം” കോച്ച് ഇവാൻ കൂട്ടിച്ചേർത്തു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here