കേരള ബ്ലാസ്റ്റേഴ്സ് വിടാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് പറഞ്ഞ് സികെ വിനിത്. 2018-19 സീസണിൽ ഡിസംബറിലെ ബ്രേക്കിന് ശേഷം ടീമിൽ തിരികെയെത്താൻ സാധിച്ചില്ല. രണ്ട് വർഷത്തെ കോണ്ട്രാക്റ്റ് ബാക്കിയുണ്ടായിരുന്നെങ്കിലും ക്ലബ്ബ് വിടാൻ നിർബന്ധിതനായതാണെന്ന് സികെ വിനീത് പറഞ്ഞു. ചെന്നൈയിൻ എഫ്സിയിലേക്ക് പോവാൻ നിർബന്ധിതനാവുകയായുരുന്നു.
മറ്റൊരു ഓപ്ഷൻ കേരള ബ്ലാസ്റ്റേഴ്സ് തനിക്ക് നൽകിയിരുന്നില്ല എന്നും സികെ പറഞ്ഞു. പിന്നീട് ജെംഷദ്പൂർ തിരഞ്ഞെടുത്തത് വന്ന ഓഫറുകളിൽ ഭേദം എന്ന നിലയ്ക്കാണെന്നും സികെ വിനീത് കൂട്ടിച്ചേർത്തു.
ജംഷദ്പൂരിനായി 10 മത്സരങ്ങൾ കളിച്ച സി കെ ഒരു ഗോളും നേടിയിരുന്നു. മുമ്പ് ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് സി കെ വിനീത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ ഒരാളാണ് സികെ വിനീത്. കുറച്ച് കാലം മുൻപ് വരെ മഞ്ഞപ്പടയുടെ ടോപ്പ് സ്കോറർ വിനീത് ആയിര്യ്ന്നു.