ആ റെക്കോർഡ് സി.കെ വിനീതിന് സ്വന്തം

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡ് ഇനി സി.കെ വിനീതിന് സ്വന്തം. ഇന്നലെ ജാംഷെഡ്പൂരിനെതിരെ സമനില ഗോൾ നേടിയതോടെയാണ് താരം ഈ നേട്ടത്തിന് അർഹനായത്. 10 ഗോൾ നേടിയ ഇയാൻ ഹ്യൂമിന്റെ റെക്കോർഡാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം വിനീത് മറികടന്നത്.

കഴിഞ്ഞ മത്സരത്തിൽ നേടിയ ഗോളോടെ വിനീത് ഹ്യൂമിന്റെ നേട്ടത്തിനൊപ്പം എത്തിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഡൽഹി ഡൈനാമോസിനെതിരെയാണ് സി.കെ വിനീത് ഗോൾ നേടിയത്. ഈ സീസണിൽ 4 മത്സരങ്ങൾ കളിച്ച വിനീതിന്റെ സമ്പാദ്യം 2 ഗോളാണ്.

കഴിഞ്ഞ സീസണിൽ 4 ഗോളുകൾ നേടിയ സി.കെ വിനീത് 2016 സീസണിൽ 5 ഗോളും നേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇന്ത്യൻ  സൂപ്പർ ലീഗിൽ 36 മത്സരങ്ങളിൽ വിനീത് ജേഴ്സി അണിഞ്ഞിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here