കേന്ദ്ര കായിക മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡ് മഞ്ഞപ്പടയുടെ പ്രീസീസൺ പരിശീലന ക്യാമ്പ് സന്ദർശിച്ചു. അഹമ്മദാബാദിലെത്തിയ ഒളിമ്പിക് മെഡൽ ജേതാവ് കൂടിയായ മന്ത്രി പരിശീലനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയാണ് സന്ദർശിച്ചത്. മഞ്ഞപ്പടയുടെ താരങ്ങളോടൊപ്പം സമയം ചിലവഴിച്ച മന്ത്രി മഞ്ഞപ്പടയുടെ ഫിറ്റ്നസ് റൂട്ടിന് ചോദിച്ചറിഞ്ഞ് ഫോട്ടോയുമെടുത്താണ് പിരിഞ്ഞത്.
It was a pleasure having the sports minister @Ra_THORe visiting the @KeralaBlasters training camp at @SETransStadia in Ahmedabad!#KeralaBlasters #Training #TranStadia pic.twitter.com/3TFfKqC5yY
— Kerala Blasters FC (@KeralaBlasters) July 15, 2018
ജൂലൈ 24 മുതൽ 28 വരെ കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് പ്രീ സീസൺ ടൂർണമെന്റ് നടക്കുക. പ്രീ സീസൺ തുടങ്ങുന്നതിനു മുൻപായി തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച വിദേശ താരങ്ങളെയും ടീമിലെത്തിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച പെകുസൺ, പെസിച്ച്, കിസിറ്റോ കേസിറോൺ എന്നിവരെ വീണ്ടും ടീമിൽ എത്തിച്ചിട്ടുണ്ട്. കൂടാതെ ഫ്രഞ്ച് പ്രതിരോധ താരം സിറിൽ കാലി, സെർബിയൻ മുന്നേറ്റ താരം സ്ലാവിസ സ്റ്റോഹനോവിച്ച്, സ്ലോവേനിയൻ താരം മറ്റേ പ്ലോപനിക്ക് എന്നിവരെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.