മോശം സമയത്തിലൂടെ കടന്നു പോവുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ വണ്ടർ ഗോൾ നേടിയ നോങ്ഡംബ നാവോറെം എനി കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടും. കഴിഞ്ഞ കൊല്ലം അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ് നാവോറെം.
മിനർവ പഞ്ചാബിൽ നിന്നാണ് താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ ഇന്ത്യൻ ആരോസിനു വേണ്ടിയും താരം കളിച്ചിരുന്നു. നേരത്തെ ഫിഫ അണ്ടർ 17ലെ താരമായ ജീക്സൺ സിങ്ങിനെയും ടീമിൽ എത്തിച്ചിരുന്നു.
രണ്ടര വർഷത്തെ കരാറിലാണ് നാവോറെം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിന് വേണ്ടി ഐ ലീഗിൽ ഷില്ലോങ് ലജോങ്ങിനെതിരെ നേടിയ വണ്ടർ ഗോളോടയാണ് നാവോറെമിനെ ക്ലബ്ബുകൾ നോട്ടമിട്ട് തുടങ്ങിയത്.
-Advertisement-