കയ്യടിക്കാം, കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ തീരുമാനത്തിന്

കേരളത്തിലെ ജനങ്ങൾ നെഞ്ചോട് ചേർത്ത വികാരമാണ് കേരള ബ്ലാസ്റ്റർസ്. ആ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നെഞ്ചോട് ചേർക്കാൻ ഇതാ മറ്റൊരു കാരണം കൂടി. കേരള ജനത മുഴുവൻ പ്രളയ ദുരന്തത്തിൽ നിന്ന് കരകയറി വരുന്നതേ ഉള്ളു. ആ  പ്രളയത്തിൽ നിന്ന് കേരളത്തെ കരകയറ്റാൻ അഹോരാത്രം പരിശ്രമിച്ച നമ്മുടെ  മത്സ്യ തൊഴിലാളികളെ ആദരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഞമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്

നാളെ കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ മത്സ്യ തൊഴിലാളികളുടെ ചിത്രങ്ങൾ ഉൾപ്പെട്ട ജേഴ്സി അണിഞ്ഞാവും കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. മത്സ്യ തൊഴിലാളികളെ കൂടാതെ പ്രളയ ദുരന്തത്തിൽ രക്ഷക്കെത്തിയ എല്ലാവരുടെയും ചിത്രങ്ങളും ഡിസൈനിൽ ഉണ്ട്.  കൂടാതെ നാളെ മത്സ്യ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങും കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിയിട്ടുണ്ട്.

നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് പുറത്തിറക്കുന്ന ചടങ്ങിലും മത്സ്യ തൊഴിലാളികളെ കേരള ബ്ലാസ്റ്റേഴ്‌സ് ആദരിച്ചിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here