കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനം കവർന്ന മൂന്നു സൂപ്പർ താരങ്ങളെ ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് തിരിച്ചെത്തിച്ചു. കറേജ് പെകുസൺ, ലാകിച്ച് പെസിച്ച്, കെസിറ്റോ കെസിറോൺ എന്നിവരെയാണ് മഞ്ഞപ്പട ടീമിലേക്ക് തിരിച്ചെത്തിച്ചത്. തുടർച്ചയായി വിദേശ താരങ്ങളെ ടീമിലെത്തിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ഫ്രഞ്ച് താരം സിറിൽ കാലിയെയും സെർബിയൻ താരം സ്ലാവിസ സ്റ്റോഹനോവിചിനെയുമാണ് ഇതിനു മുൻപ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.
Lets welcome back our hero's from last season. Dude, Pekumon and Pesic are back to fight it out for the #YellowArmy!#KeralaBlasters #NammudeSwantham #WelcomeBack pic.twitter.com/nZMU9xjvuL
— Kerala Blasters FC (@KeralaBlasters) July 7, 2018
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനവുമായി ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനം കവർന്ന താരങ്ങളാണ് ഈ മൂന്നു പേരും. പരിക്കിനെ തുടർന്ന് കെസിറ്റോ കെസിറോൺ വിരലിൽ എണ്ണാവുന്ന മത്സരങ്ങളെ കളിച്ചിട്ടുള്ളെങ്കിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പെകുമോൻ എതിരാളികൾക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.