കേരള ബ്ലാസ്റ്റേഴ്സിന്റെ അമരത്തേക്ക് ബിനോ ജോർജ് എന്തും കൊണ്ടും യോഗ്യൻ

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പരിശീലകൻ ഡേവിഡ് ജെയിംസിനെ പുറത്താക്കിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരിക്കുകയായണ്. കേരള ബ്ലാസ്റ്റേഴ്സിൽ ഡേവിഡ് ജയിംസിന്റെ സഹ പരിശീലകനായിരുന്ന തങ്ബോയ് സിംഗ്ടോ മുഖ്യ പരിശീലകനായി തുടരാൻ  സാധ്യതയുണ്ടെന്ന് വാർത്തകൾ വരുന്നുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ആവശ്യം ബിനോ ജോർജിനെ പോലെയൊരു പരിശീലകനെയാണ്.

ഒരു ചെറിയ ടീമിനെ വെച്ച് ഐ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബിനോ ജോർജ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവാൻ എന്ത് കൊണ്ടും യോഗ്യനാണ്. കൂടുതൽ മലയാളി താരങ്ങൾക്ക് അവസരം നൽകുകയും മികച്ച ഫുട്ബോളും ബിനോ ജോർജിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷിക്കുകയും ചെയ്യാം.

കഴിഞ്ഞ സീസണിൽ ഐ ലീഗിലെ വമ്പന്മാരെ തകർത്തെറിഞ്ഞ ഗോകുലം ഈ സീസണിലും ബിനോ ജോർജിന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ മിനർവയെയും കോഴിക്കോട് വെച്ച് ഗോകുലം തോൽപ്പിച്ചിരുന്നു.  കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കണ്ടു മടുത്ത ബോറിങ് ഡിഫെൻസിവ് ഫുട്ബാളിൽ നിന്ന് ഒരു മോചനവും ബിനോയുടെ വരവ് കേരള ബ്ലാസ്റ്റേഴ്സിന് നൽകും.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന് മലയാളി പരിശീലകൻ എന്നതും നമുക്ക് ഒക്കെ അഭിമാനിക്കാനുള്ള വക നൽകുകയും ചെയ്യും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here