ഇന്നലെ മുംബൈയിൽ അരങ്ങേറിയ ബ്ലാസ്റ്റേഴ്സ് വധം ആട്ടക്കഥയ്ക്ക് ശേഷം വീണ്ടുമൊരു തിരിച്ചടി മഞ്ഞപ്പടക്ക്. ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. മലയാളി താരം സക്കീർ മുണ്ടുംപാറയ്ക്കെതിരെ അച്ചടക്ക നടപടി വന്നേക്കും. ഇന്നലെ 6-1 ന്റെ തോൽവി ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയതിനു പിന്നാലെയാണിത്.
ഇന്നലെ ആദ്യ പകുതി അവസാനിച്ചപ്പോൾ ചുവപ്പ് കാർഡ്കണ്ട് മാനുപ്പ പുറത്തായിരുന്നു. രണ്ടാം മഞ്ഞക്കാർഡ് കാട്ടിയ റഫറിയുടെ മുഖത്തേക്ക് താരം പന്തെറിഞ്ഞിരുന്നു. ഇന്ത്യൻ ഫുട്ബോളിലെ കറുത്ത നിമിഷങ്ങളിൽ ഒന്നായിതറിയപ്പെടും. ഐഎസ് എൽ അധികൃതരോട് റഫറി പരാതിപ്പെട്ടുകഴിഞ്ഞു. മിനിമം അഞ്ച് മത്സരങ്ങളിൽ വിലക്കുറപ്പാണ്.
-Advertisement-