ചളിയിൽ ഫുട്ബോൾ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സിലെയും ഇന്ത്യൻ ടീമിലെയും തന്റെ സഹ താരമായ സന്ദേശ് ജിങ്കനെ ക്ഷണിച്ച് മലയാളികളുടെ സ്വന്തം അനസ് എടത്തൊടിക. സോഷ്യൽ മീഡിയയിലൂടെയാണ് അനസ് ജിങ്കനെ ക്ഷണിച്ചത്.
കഴിഞ്ഞ തവണ ഡൽഹി ഡൈനാമോസിൽ തന്റെ കൂടെ കളിച്ചിരുന്ന ഫ്രഞ്ച് താരം ഫ്ലോറെൻറ് മലൂദയെയും അനസ് തന്റെ നാട്ടിലെ ഗ്രൗണ്ടായ മുണ്ടപ്പലം അറീനയിലേക്ക് ഫുട്ബോൾ കളിയ്ക്കാൻ ക്ഷണിച്ചിരുന്നു.
ഏതായാലും അനസിന്റെ ക്ഷണം സ്വീകരിച്ച ജിങ്കൻ ചണ്ഡീഗഡിൽ നിന്ന് തന്റെ കൂട്ടുകാരെയും കൂട്ടി മുണ്ടപാലം അരീനയിൽ ഫുട്ബോൾ കളിക്കാൻ വരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തോൽക്കുന്ന ടീം ജേഴ്സി അലക്കിയിടണം എന്ന നിബന്ധനയിലാണ് മത്സരം എന്നും അനസ് ജിങ്കനെ ഓർമിപ്പിക്കുന്നുണ്ട്
-Advertisement-