സെവൻസ് കളിക്കുന്നതിനിടെ പേരിൽ ഒട്ടേറെ വിമർശനമേറ്റ ഫുട്ബോൾ താരമാണ് അനസ് എടത്തൊടിക. മലബാറിന്റെ ഫുട്ബോൾ ലോകമാരംഭിക്കുന്നത് സെവൻസ് ഗ്രൗണ്ടുകളിൽ നിന്നാണെങ്കിലും സെവെൻസെന്ന പരുക്കൻ കളിയിലെ റിസ്കുകളും പരിക്കിന്റെ സാധ്യതയും ഒട്ടറെരെ വിമർശങ്ങൾ അനസിനെതിരെ ഉയർന്നു വരാൻ കാരണമായിരുന്നു.
സ്പോർട്ട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യന്‍ ടീമിലെത്തിയ ശേഷവും സെവന്‍സ് മൈതാനങ്ങളില്‍ പന്തുതട്ടിയതിനെപ്പറ്റി അനസ് പറഞ്ഞു. ജീവിതത്തിന്റെ പല വിഷമഘട്ടങ്ങളിലും വ്യക്തിപരമായി സഹായിച്ചവരാണ് സെവന്സിലുമായി ബന്ധപ്പെട്ടവര്‍. അവരുടെ അഭ്യർത്ഥനകളെ തള്ളിക്കളയാൻ ആകില്ല. അതുകൊണ്ടാണ് താൻ സെവൻസ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
-Advertisement-