ഇന്നലെ കൊച്ചിയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവേസ് – ആർ.എഫ്.സി കൊച്ചി സഹൃദ പോരാട്ടം സമനിലയിൽ കലാശിച്ചു. 2-2 എന്ന നിലയിലാണ് കരുത്തരായ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആർ.എഫ്.സി കൊച്ചി സമനിലയിൽ പിടിച്ചത്. മത്സരത്തിൽ ആർ.എഫ്.സിക്ക് വേണ്ടി ഇസ്മായിലും ബിബിൻ അജയനുമാണ് ഗോളുകൾ നേടിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അനന്ദു മുരളിയാണ് രണ്ടു ഗോളുകളും നേടിയത്.
കേരള പ്രീമിയർ ലീഗിനായുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് സൗഹൃദ മത്സരം കളിച്ചത്. ഇരു ടീമുകളും ഇത്തവണ കേരള പ്രീമിയർ ലീഗിന്റെ ഭാഗമാണ്. എന്നാൽ ആർ.എഫ് സി കൊച്ചി ആദ്യമായാണ് കേരള പ്രീമിയർ ലീഗിന്റെ ഭാഗമാവുന്നത്.
-Advertisement-