വാട്ട്സ്ആപ്പ് സ്റ്റിക്കറുകളിൽ തരംഗമായി കേരള ബ്ലാസ്റ്റേഴ്‌സ്

അപ്രതീക്ഷിതമായാണ് ലോകത്തേറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളിൽ ഒന്നായ വാട്ട്സാപ്പിൽ സ്റ്റിക്കർ എന്ന പുതിയ ഫീച്ചർ എത്തുന്നത്. ഏറെ വൈകാതെ തന്നെ കസ്റ്റമൈസ്ഡ് സ്റ്റിക്കറുകൾ രംഗത്തെത്തി. സൂപ്പർ താരങ്ങളായ മെസ്സിയുടെയും ക്രിസ്റ്റിയാനോ റൊണാൾഡോയുടെയും സ്റ്റിക്കർ വരുന്നതിനു മുൻപ് ജിങ്കനെയും വിനീതിന്റെയും ഡേവിഡ് ജെയിംസിന്റെയും സ്റ്റിക്കർ ആണ് ഫുട്ബോൾ ലോകം കണ്ടത്.

“ഞാനാരാ മോൻ” എന്ന് പറയുന്ന അനസ് എടത്തൊടികയും, “നടേശാ കൊല്ലണ്ട” എന്ന് പറയുന്ന സികെ വിനീതും ഫുട്ബോൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ഖത്തറിലെ മഞ്ഞപ്പട ആരാധകരാണ് ഈ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റിക്കർ വിപ്ലവത്തിന് പിന്നിലെന്ന് വാർത്തകൾ വരുന്നുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here