മോഹൻ ലാൽ വന്നു, പിന്നാലെ യൂസഫലിയും ലുലുവും എത്തുമോ ?

വളരെ അപ്രതീക്ഷിതമായാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശത്തിൽ നിന്നും പിന്മാറിയത്. പുതിയ ഉടമകൾ ആരാണെന്നുള്ള തരത്തിൽ വാർത്തകൾ വന്നപ്പോൾ ആദ്യം ഉയർന്നു കേട്ടത് വ്യവസായ പ്രമുഖൻ എം എ യൂസഫലിയുടെയും ലുലു ഗ്രൂപ്പിന്റേതുമാണ്.

പിന്നീടാണ് ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡറായി മോഹൻ ലാൽ എത്തുന്നത്. മലയാളത്തിന്റെ മഹാതാരം മഞ്ഞപ്പടയിൽ എത്തിയതിനു പിന്നാലെ ലുലു ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്നും വാർത്തകൾ വന്നിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ള സൂചനകളാണ് ബ്ലാസ്റ്റേഴ്‌സ് ന്യൂസിന് കിട്ടിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചിൽ വി.വി.ഐ.പി ഗാലറിയിൽ നിമംഗഢ പ്രസാദിനും മോഹലാലിനുമൊപ്പം തൊട്ടടുത്ത സീറ്റിലിരുന്ന്മഞ്ഞപ്പടയുടെ കളി ആസ്വദിക്കുന്ന യൂസഫലിയുടെ മരുമകനും ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ച് ചെയർമാനും വ്യവസായ പ്രമുഖനുമായ അദീപ് ലുലുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here