മഞ്ഞപ്പട സ്റേഡിയത്തിലേക്കില്ല, പുതിയ തന്ത്രവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

പ്രതിഷേധത്തിന്റെ ഭാഗമായി മഞ്ഞപ്പടയും 12th പ്ലേയേഴ്സ് അടക്കമുള്ള മറ്റു ആരാധകക്കൂട്ടായ്മകളും ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ച് ബഹിഷ്കരിച്ച് സ്റേഡിയത്തിലേക്കില്ല എന്ന തീരുമാനം എടുത്തപ്പോൾ പുതിയ തന്ത്രവുമായി കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് രംഗത്തെത്തി. ഡിസംബർ നാലിന് നടക്കുന്ന 
ഹോം  മാച്ച് കാണാൻ ജർമ്മൻ ഇതിഹാസ താരം ലോതർ മാത്തേവൂസ് വരുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സ് – ജെംഷഡ്പൂര്‍ എഫ്‌സി മത്സരം കാണാൻ മാത്തേവൂസ് ബുണ്ടസ് ലീഗ പ്രതിനിധിയായി എത്തുന്നു. ആരാധകർ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച അന്ന് തന്നെ ഇതിഹാസ താരത്തെ കൊണ്ട് വരുന്നത് സ്റ്റേഡിയത്തിലേക്ക് ആളെക്കൂട്ടാനാണെന്നു വിമർശനം ഉയർന്നു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ആരാധകർക്ക് വിലകൽപ്പിക്കുന്നില്ല എന്നതിന് മറ്റൊരു ഉദാഹരമായി ഇതിനെ എടുത്ത് കാട്ടുന്ന ആരാധകരും ഉണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here