ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലുള്ള സൂപ്പർ പോരാട്ടത്തിലൂടെയാണ്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വർണാഭമായ തുടക്കത്തിന്റെ മേൽ കാർമേഘത്തിന്റെ കരിനിഴലാണ് വീണു കൊണ്ടിരിക്കുന്നത്. ദാദയുടെ നാട്ടിൽ കട്ട കലിപ്പ് മഴയാണ് ഇപ്പോൾ പെയ്യുന്നത്. ശനിയാഴ്ച സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം ഷെഡ്യൂൾ ചെയ്യുന്നത്.
ഉദ്ഘടന മാമങ്കം ഇത്തവണ ഒഴിവാക്കിയതിനാൽ ഉദ്ഘാടന ചടങ്ങ് കലങ്ങുമെന്ന പേടി വേണ്ട. എന്ന ആദ്യ അങ്കം തന്നെ മഴമുടക്കുന്നത് സൂപ്പർ ലീഗിനെ ബാധിക്കുമെന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്. മഴ കനത്താൽ കൊൽക്കത്തയിൽ എത്തിച്ചേരുന്ന ആരാധകരുടെ എന്നതിൽ കുറവ് വരുമെന്ന പേടിയും ഐഎസ്എൽ അധികൃതർക്കുണ്ട്.
-Advertisement-