ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ ക്ലബ് ലൈസന്‍സ് ഇല്ലാതിരുന്ന കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വിലക്കോ പിഴയോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്സി) ക്ലബ് ലൈസന്‍സും ഐ.എസ്.എൽ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള നാഷണൽ ലൈസൻസും മഞ്ഞപ്പടയ്ക്ക് ലഭിച്ചില്ല. എ.എഫ്.സി ലൈസൻസും നാഷണൽ ലൈസൻസും ലഭിക്കാനുള്ള മാനദണ്ഡങ്ങൾ ഇല്ലാത്തതു കൊണ്ടാണ് മഞ്ഞപ്പടയ്ക്ക് ലൈസൻസ് നിഷേധിച്ചത്.
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് അടക്കം അഞ്ചു ടീമുകള്‍ക്ക് പിഴ അടച്ച് പുതിയ അപേക്ഷ നല്കി ലീഗില്‍ കളിക്കാനായേക്കും. ഇതുസംബന്ധിച്ച് കൂടുതല്‍ വാർത്തകൾ പുറത്ത് വന്നിട്ടില്ലെങ്കിലും പിഴയടച്ച് തടിയൂരാനാവും ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളുടെ ശ്രമം എന്നാണ് ബ്ലാസ്റ്റേഴ്സ് ന്യൂസിന് കിട്ടിയത് . മുൻപ് ഐലീഗ് ക്ലബുകള്‍ക്ക് സമാനമായ അവസ്ഥ വന്നിരുന്നു. അന്ന് ഈ ക്ലബുകളെ ലീഗില്‍ നിന്ന് വിലക്കുകയാണ് ചെയ്തത്.