കേരള ബ്ലാസ്റ്റേഴ്‌സ് ആരാധർക്ക് മറക്കാൻ പറ്റാത്തൊരു താരമാണ് ഹോസു. കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചിട്ട് രണ്ടു വർഷമായെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇപ്പോഴും പ്രിയപെട്ടവനാണ് ഹോസു. കഴിഞ്ഞ ട്രാൻസഫറിൽ ഹോസുവിനെ കേരള ബ്ലാസ്റ്റേഴ്സിൽ കൊണ്ട് വരണമെന്ന് നിരവധി ആരാധകർ കേരള ബ്ലാസ്റ്റർസ് മാനേജ്‌മന്റിനോട് അഭ്യർത്ഥിച്ചെങ്കിലും താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നില്ല.
എന്നാൽ ഹോസു ഇപ്പോഴും കേരള ബ്ലാസ്‌റ്റേഴ്‌സിനെ മനസറിഞ്ഞു സ്നേഹിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് താരത്തിന്റെ ട്വിറ്റെർ അക്കൗണ്ട്. താരത്തിന്റെ പ്രൊഫൈൽ ചിത്രം ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സി ഇട്ടിരിക്കുന്ന ചിത്രമാണ്. താരം ഇടക്കിടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായി സോഷ്യൽ മീഡിയയിൽ സംവദിക്കാറുമുണ്ട്.
2016ൽ കോപ്പലാശാന് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം തവണയും ഫൈനലിൽ എത്തിയപ്പോൾ പ്രതിരോധ താരമായി തിളങ്ങിയ ഹോസുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇനിയും ഹോസു ഒരു സീസൺ കൂടി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആ ദിവസത്തിനായി നമുക്ക് കാത്തിരിക്കാം.