ബ്ലാസ്റ്റേഴ്സ് പ്രതിനിധീകരിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനെയാണെന്നു മഞ്ഞപ്പടയുടെ പരിശീലകൻ ഡേവിഡ് ജെയിംസ്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും ടീമിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവരും ഒരു ക്ലബിനെ മാത്രമല്ല പ്രതിനിധീകരിക്കുന്നത് മറിച്ച് ദൈവത്തിന്റെ സ്വന്തം നാടിനെയാണെന്നും കേരള ബ്ലാസ്റ്റേഴ്സ് ജെയിംസ് ആശാൻ ആവർത്തിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം കാഴ്ച വെക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രീസീസണിൽ മഞ്ഞപ്പടയുടെ ചുണക്കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്ന് പറഞ്ഞ ആശാൻ കിരീട പ്രതീക്ഷകൾ മറച്ചു വെച്ചില്ല. തായ്ലൻഡിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ പ്രീസീസൺ. അതിനു മുമ്പ് കൊച്ചിയിൽ ലാലിഗ വേൾഡ് ടൂർണമെന്റിലും കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുത്തിരുന്നു. വിദേശ ടീമുകളോട് ഏറ്റുമുട്ടിയത് ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.