ബ്ലാസ്റ്റേഴ്‌സ് നായകൻ ജിങ്കനെ ബെഞ്ചിലിരുത്തിയത് ഡേവിഡ് ജയിംസിന്റെ വാശിയോ ?

അപ്രതീക്ഷിതമായാണ് ചങ്ക് പറിച്ച് കൊടുത്തും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളത്തിൽ ഇറങ്ങുന്ന ക്യാപ്റ്റൻ ജിങ്കനെ ചെന്നെയിനെതിരായ മത്സരത്തിൽ ബെഞ്ചിലിരുത്തിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബ്ലാസ്റ്റേഴ്‌സ് നായകൻ ജിങ്കനെ ബെഞ്ചിലിരുത്തിയത് ഡേവിഡ് ജയിംസിന്റെ വാശിയാണെന്നാണ് വിവരം. പണി പാലും വെള്ളത്തിൽ കിട്ടിയ കോച്ച് രണ്ടാം പകുതിയിൽ താരത്തെ ഇറക്കാൻ നിർബന്ധിതനായി.

നോര്‍ത്ത് ഈസ്റ്റിനെതിരേ തോല്‍വിക്ക് വഴിവച്ചത് ജിങ്കൻ പെനാല്‍റ്റി ബോക്‌സില്‍ നടത്തിയ പിഴവായിരുന്നു. ഇത് മാത്രമാണ് തോൽവിക്ക് കാരണം എന്ന നിലയിലായിരുന്നു ഡേവിഡ് ജയിംസിന്റെ പ്രതികരണം. കോച്ചിന്റെ ഗെയിം പ്ലാനിലെ പാളിച്ചകൾ മറക്കാൻ ജിങ്കനെ ബലിയാടാക്കുകയാണെന്ന ആരോപണം അന്ന് തന്നെ ഉയർന്നിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ബൂട്ടണിഞ്ഞതിനു ശേഷം ആദ്യമായിട്ടാണ് ജിങ്കനെ ഒഴിവാക്കുന്നത്. ഡേവിഡ് ജെയിംസിന്റെ രീതികള്‍ക്കെതിരേ വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിനിപ്പോൾ വേണ്ട സമീപനമല്ല ജയിംസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന വിമര്‍ശനം താരങ്ങളും പ്രകടിപ്പിക്കാൻ തുടങ്ങി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here