ബ്ലാസ്റ്റേഴ്സ്‌ താരം അഡ്രിയാൻ ലൂണയുടെ മകൾ അന്തരിച്ചു

കേരള ബ്ലാസ്റ്റേഴ്സ്‌ സൂപ്പർ താരം അദ്രിയാൻ ലൂണയുടെ മകൾ അന്തരിച്ചു.ആറ് വയസ്കാരിയായ മകൾ മരണപ്പെട്ട കാര്യം സമൂഹമാധ്യമത്തിലൂടെയാണ് ലൂണ പങ്കുവെച്ചത്. ഏപ്രിൽ 9ന് ആയിരുന്നു ജൂലിയേറ്റ മരണപ്പെട്ടത്‌ സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തോട് പോരാടിയാണ് ജുലിയേറ്റ വിടപറഞ്ഞത്.

താനും തന്റെ കുടുംബവും വലിയ വേദനയിൽ ആണെന്നും തന്റെ മകളുടെ ഓർമ്മകൾ എന്നും കൂടെ ഉണ്ടാകും എന്നും ലൂണ പറഞ്ഞു. തന്റെ മകൾ ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് കാര്യങ്ങൾ തന്നെ പഠിപ്പിച്ചു എന്നും ഒരിക്കലും പരാജയം സമ്മതിക്കരുത് എന്നതാണ് അതിൽ പ്രധാന പാഠം എന്നും ലൂണ പറഞ്ഞു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here