ബൈക്കിനോട് നോ പറഞ്ഞ് കേരളാ ബ്ലാറ്റഴ്സിന്റെ നായകൻ സന്ദേശ് ജിങ്കൻ. കുട്ടിക്കാലത്ത് നടന്ന ഒരു ആക്സിഡന്റാണ് തന്നെ ബൈക്കിനോട് നോ പറയിപ്പിച്ചതെന്നും ജിങ്കൻ വ്യക്തമാക്കി. കേരളത്തിൽ വർധിച്ച് വരുന്ന റോഡ് അപകടങ്ങളിൽ അധികവും ബൈക്ക് ആക്സിഡന്റാണെന്നും മലയാളി യുവാക്കൾ ഈ കാര്യം ശ്രദ്ധിക്കണമെന്നും ജിങ്കൻ പറഞ്ഞു.
കുട്ടിക്കലത്തെ ആക്സിഡന്റ് തന്റെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയെന്നും ജിങ്കൻ തുറന്നു പറഞ്ഞു. കുട്ടിക്കാലത്തു അക്കാര്യങ്ങളെപ്പറ്റി കാര്യമായ അറിവില്ലായിരുന്നു. എന്നാല്‍ ഫുട്ബോളര്‍ക്ക് കാലുകള്‍ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് എനിക്ക് പിന്നീട് മനസിലായി. അതുകൊണ്ട് തന്നെയാണ് മുതിർന്നപ്പോൾ ബൈക്കിനോട് നോ പറഞ്ഞതെന്നും ജിങ്കൻ പറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും അധികം മത്സരം കളിച്ച താരമായി മാറിയിരുന്നു സന്ദേശ് ജിങ്കൻ.
-Advertisement-