തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടിച്ചത് ബ്ലാസ്റ്റേഴ്‌സ് ആരാധകരല്ല വിശദീകരണവുമായി ഗോകുലം കേരള എഫ്‌സി രംഗത്തെത്തി. ഗോകുലത്തിന്റെ ട്വിറ്റർ ഹാൻഡിൽ ഇന്നലെ ട്വിറ്റർ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നിൽ മഞ്ഞപ്പടയുടെ ശക്തമായ നീക്കമാണെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഗോകുലം വിശദീകരണവുമായി രംഗത്തെത്തിയത്.
പുതിയ ബ്രാൻഡ് അംബാസിഡറായി സൂപ്പർ താരം മോഹൻലാലിനെ എത്തിച്ചത് ഗോകുലം കളിയാക്കുന്ന തരത്തിൽ ട്വീറ്റ് ഇട്ടതാണ് വിവാദങ്ങളുടെ തുടക്കം. നോ അംബാസിഡർ ഗിമ്മിക്ക് എന്ന ഹാഷ്ടാഗ് ഗോകുലം ഉപയോഗിച്ചിരുന്നു. ഇതാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കട്ട കലിപ്പിൽ ആക്കിയത്.
ട്വിറ്റെർ അക്കൗണ്ട് സസ്‌പെൻഡ് ആയത് തന്നെയാണെന്ന് സ്ഥിതികരിച്ച ഗോകുലം എന്ത് കൊണ്ടാണ് അത് സംഭവിച്ചതെന്ന് വ്യക്തമാക്കിയില്ല. ട്വിറ്റർ പോളിസികൾ ലംഘിച്ചാൽ മാത്രമാണ് അക്കൗണ്ട് സാധാരണ സസ്‌പെൻഡ് ചെയ്യപ്പെടുക.