ഡൽഹി നിരയിൽ പേടിക്കേണ്ടത് ഇവരെ, ഗെയിം പ്ലാൻ വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് നായകൻ ജിങ്കൻ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗെയിം പ്ലാൻ വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സ് നായകൻ സന്ദേശ് ജിങ്കൻ. ഡെൽഹി ഡൈനാമോസിലെ മൂന്ന് താരങ്ങളെയാണ് ശ്രദ്ധിക്കേണ്ടതെന്ന് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ പറഞ്ഞു. ഡൈനാമോസ് താരങ്ങളായ ലാൽസിയൻസുവാള ചാങ്തെ, പ്രിതം കോട്ടാൽ, റോമിയോ ഫെർണാണ്ടസ് എന്നിവർ അപകടകാരികളാണ്, ഇവരെ പൂട്ടിയാൽ ബ്ലാസ്റ്റേഴ്‌സിന് വിജയമുറപ്പെന്നും എന്ന് ജിങ്കൻ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിന് ജയം അനിവാര്യമാണ്. ഡൽഹിയെ മികച്ച രീതിയിൽ പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്താൽ മാത്രമേ വിജയമുറപ്പിക്കാൻ സാധിക്കുകയുള്ളു. മഞ്ഞപ്പടയുടെ മികച്ച പ്രകടനം ഇന്ന് കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here