ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിലെ ആദ്യ പോരാട്ടത്തിൽ കൊൽക്കത്ത കീഴടക്കി കേരള ബ്ലാസ്റ്റേഴ്സിനെ അഭിന്ദിച്ച് ലാലേട്ടൻ. മഞ്ഞപ്പടയുടെ ബ്രാൻഡ് അംബാസിഡറാണ് മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ. എടികെയെ കൊൽക്കത്തയിൽ ചെന്ന് നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ജയിച്ചത്.
കഴിഞ്ഞ സീസണ് വരെ ടീമിന്റെ സഹഉടമയായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ . അദ്ദേഹത്തിന് പകരക്കാരന് കൂടിയായാണ് മോഹന്‍ലാല്‍ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് അംബാസിഡറായി എത്തിയത്. സച്ചിന് കൈയൊഴിഞ്ഞ ടീമിനെ ലാലേട്ടന് കൈപിടിച്ചുയര്‍ത്തുമെന്ന സന്ദേശമാണ് സമൂഹ മാധ്യമങ്ങളിലൂടെ മോഹൻ ലാൽ നൽകിയത്.
-Advertisement-