കൊമ്പന്മാരോട് കൊമ്പ് കുത്തി മുംബൈ, ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ച് സമനിലയിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിലെ ആദ്യ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ആദ്യ പകുതിയിൽ നേടിയ ഗോളിലൂടെ മഞ്ഞപ്പട ജയിക്കുമെന്നുറപ്പിച്ചപ്പോളാണ് ഇഞ്ചുറി ടൈമിൽ പ്രാഞ്ചൽ മുംബൈയുടെ രക്ഷയ്ക്കെത്തിയത്. തകർപ്പൻ ഗോളിലൂടെ മഞ്ഞപ്പടയ്ക്ക് ഈ സീസണിലെ ആദ്യ സമനില.

ആദ്യ പകുതിയിൽ ഹാളിചരൺ നർസാരി അവതരിച്ചിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ലീഡ് നേടിക്കൊടുത്തത്. 24ആം മിനുട്ടിലാണ് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി ബ്ലാസ്റ്റേഴ്‌സ് ആദ്യ ഹോം ഗോൾ നേടിയത്. സൂപ്പർ സബ്ബായി ഇറങ്ങിയ പ്രാഞ്ചൽ ബൂമിചിന്റെ തകർപ്പൻ ഗോൾ മുംബൈക്ക് സമനില നേടിക്കൊടുത്തു. അവസാന നിമിഷങ്ങളിൽ പ്രതിരോധത്തിലേക്ക് ഊന്നിയ ജെയിംസിന്റെ ഗെയിം പ്ലാനിനാണ് ഇന്ന് തിരിച്ചടി ലഭിച്ചത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here