കൊച്ചിയിൽ മഞ്ഞപ്പടയ്ക്ക് ആദ്യ ജയം നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

കൊച്ചിയിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഡൽഹി ഡൈനാമോസിനെ നേരിടും. കൊച്ചിയിൽ തങ്ങളുടെ ആദ്യ ജയം തേടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ രണ്ടു മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ആത്മവിശ്വാസത്തോടെയാണ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും നിർഭാഗ്യം കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്.

അതെ സമയം കഴിഞ്ഞ കളികളിൽ ഒന്ന് പോലും ജയിക്കാൻ പറ്റാതിരുന്ന ഡൽഹിക്ക് ഇന്നത്തെ മത്സരം കൂടുതൽ നിർണായകമാണ്. കഴിഞ്ഞ മത്സരത്തിൽ എ.ടി.കെയോട് തോറ്റാണ് ഡൽഹി ഇറങ്ങുന്നത്. രണ്ടു ദിവസത്തെ വിശ്രമം മാത്രമാണ് ഡൽഹിക്ക് ലഭിച്ചത്. അതെ സമയം 15 ദിവസത്തെ ഇടവേളക്ക് ശേഷമാണു കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തിൽ ഇറക്കിയ അതെ ടീമിനെ തന്നെ നിലനിർത്താനാണ് സാധ്യത. വിനീത് ഇത്തവണയും പകരക്കാരുടെ ബെഞ്ചിലാവും. പരിക്ക് മാറി വിദേശ താരം സിറിൽ കാളിയും പ്രശാന്തും ഇന്ന് പകരക്കാരുടെ ബെഞ്ചിൽ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. അനസ് എടത്തൊടികയുടെ വിലക്ക് ഈ മത്സരത്തിലും തുടരുന്നത് കൊണ്ട് താരത്തിന്റെ സേവനം കേരളത്തിന് ഇന്ന് നഷ്ട്ടമാകും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here