കൊച്ചി, ഒക്ടോബര്‍ 27, 2021: ഹോം, എവേ, തേര്‍ഡ് കിറ്റ് ജേഴ്സികള്‍ക്കൊപ്പം ബയോഡീഗ്രേഡബിള്‍ ടാഗ് ഉള്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ഫുട്ബോള്‍ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. വിത്തുകള്‍ പൊതിഞ്ഞാണ് ജേഴ്സികള്‍ എത്തുക. ഈ ജേഴ്സികളില്‍ നിന്നുള്ള ബയോഡീഗ്രേഡബിള്‍ ടാഗ് ഒരാള്‍ നട്ടുപിടിപ്പിക്കുമ്പോള്‍, പരിസ്ഥിതിയെ മികച്ചതാക്കുന്നതിന് ചെറുതും എന്നാല്‍ വളരെ പ്രധാനപ്പെട്ടതുമായ ഒരു ചുവടുവെയ്പ്പാക്കിയിരിക്കും നടത്തുക.
ഈ സീസണിലെ ക്ലബ്ബിന്റെ മൂന്നാമത്തെ കിറ്റായ വൈറ്റ് കിറ്റിന്റെ പിന്നിലെ ആശയ വിപുലീകരണമാണ് ഈ ബയോഡീഗ്രേഡബിള്‍ ടാഗുകള്‍. ഭാവിയിലേക്കുള്ള സങ്കീര്‍ത്തനമായി, ഭാവിയില്‍ ഒരാള്‍ നേടാന്‍ ഉദ്ദേശിക്കുന്നതെന്തും സാധ്യമാക്കുന്നതിലൂടെ നിറം ചേര്‍ക്കാന്‍ കഴിയുന്ന ഒരു ശൂന്യമായ ക്യാന്വാസിനെയാണ് വൈറ്റ് കിറ്റ് സൂചിപ്പിക്കുന്നത്. വിത്ത് നടുന്നതിന് മുമ്പ് ഒരാളുടെ സ്വപ്നം എഴുതാനുള്ള ശൂന്യമായ ഒരു ഇടം കിറ്റുകളിലെ ഓരോ ടാഗുകളിലുമുണ്ട്. ദിവസവും വിത്ത് നനയ്ക്കുന്നത്, ഒരാളുടെ ലക്ഷ്യങ്ങള്‍ അത് എന്തുതന്നെയായാലും നേടാനുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കും.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ കിറ്റുകള്‍ ഇപ്പോള്‍ https://six5sixsport.com/collections/kerala-blastsers എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ വില്‍പ്പനയ്ക്ക് ലഭ്യമാണ്.