ആരാധകരുടെയും ഫുട്ബോൾ പ്രേമികളുടെയും പ്രതിഷേധം ഫലം കണ്ടു. കേരള ബ്ലാസ്റ്റേഴ്‌സ് യുവതാരം സഹൽ അബ്ദുൽ സമദ് സെവൻസ് കളിച്ചില്ല. സഹൽ നീലേശ്വരത്ത് ഹിറ്റാച്ചി തൃക്കരപ്പുരിന് വേണ്ടി നീലേശ്വരത്ത് കളിക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ന്യൂസിന് ലഭിച്ച വിവരം.
എന്നാൽ സഹലിനെ നീലേശ്വരത്ത് ഇറങ്ങുന്നതിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വിലക്കിയതിനെ തുടർന്നാണ് സെവെൻസിൽ ഇറങ്ങാതിരുന്നത്. ഹിറ്റാച്ചിയിൽ സെവൻസ് കളിച്ച് തുടങ്ങിയ താരങ്ങളിൽ ഒരാളാണ് സഹൽ. മുൻ ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫിയുടെ സ്വന്തം ടീമാണ് ഹിറ്റാച്ചി.
അതെ സമയം അൽ ശബാബിന്റെ ജേഴ്സിയിൽ മമ്പാട് സക്കീർ മാനുപ്പ കളിക്കും. പ്രൊഫഷണൽ താരങ്ങൾ സെവൻസ് പോലെയുള്ള മത്സരങ്ങളിൽ ഇറങ്ങുന്നത് പരിക്കിനെ ക്ഷണിച്ച് വരുത്തുന്നത് പോലെയാണ്. പരുക്കൻ കളിയിലൂടെയും കായിക ശക്തിയിലൂടെയുമാണ് സെവൻസ് അറിയപ്പെടുന്നത് തന്നെ. ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള താരങ്ങൾ പങ്കെടുക്കുന്നത് തന്നെ കരാറിന്റെ ലംഘനമാണ്.