എല്ലാ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും അഭിമാനിക്കാൻ സാധിക്കുന്ന ഒരു ദിവസാനമാണ് ഇന്ന്. മഞ്ഞപ്പടയുടെ നായകൻ ടീം ഇന്ത്യയെ നയിക്കുന്നു. ചൈനക്കെതിരായ സഹൃദ മത്സരത്തിൽ ടീം ഇന്ത്യയെ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ കൂടിയായ സന്ദേശ് ജിങ്കൻ നയിക്കും. ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ആണ് സന്ദേശ് ജിങ്കനെ ഇന്ത്യൻ ക്യാപ്റ്റൻ ആയി പ്രഖ്യാപിച്ചത്.
മുൻ ക്യാപ്റ്റൻ ആയിരുന്ന സുനിൽ ഛേത്രിയെ മാറ്റിയാണ് സന്ദേശ് ജിങ്കനെ കോച്ച് ക്യാപ്റ്റൻ ആക്കിയത്. ഇതിനു മുൻപ് സുനിൽ ഛേത്രി ഇല്ലാതിരുന്നപ്പോൾ ത്രി രാഷ്ട്ര ടൂർണമെന്റിൽ മഞ്ഞപ്പടയുടെ നായകൻ ഇന്ത്യയെ നയിച്ചിരുന്നു.
-Advertisement-