കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ച് ബഹിഷ്കരിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനങ്ങൾ കണ്ടു വിഷമിച്ചിരിക്കുന്ന ഈ അവസരത്തിൽ മഞ്ഞപ്പട ആരാധകർക്കിടയിൽ ഒരു വോട്ടിംഗ് നടത്തുകയുണ്ടായി. അടുത്ത ഹോം മാച്ചിൽ നമ്മൾ കളി കാണാൻ പോകണമോ വേണ്ടയോ എന്നതായിരുന്നു ചോദ്യം.
84 % ആരാധകരും വേണ്ട എന്ന് രക്ഷപ്പെടുത്തി. ഇതേ തുടർന്നാണ് ഈ കഠിനമായ തീരുമാനം മഞ്ഞപ്പട എടുത്തത്. പോൾ നടത്തിയതിൽ കൂടുതൽ പേരും കളി കാണാൻ പോകണ്ട എന്ന് പറഞ്ഞ സാഹചര്യത്തിൽ മഞ്ഞപ്പടയുടെ ഒരു ആക്ടിവിറ്റിയും ഗാലറിയിൽ ഉണ്ടാകില്ല. മഞ്ഞപ്പടയുടെ സ്റ്റാൻഡിൽ ടൈ ചെയ്തിരിക്കുന്ന ബാനറുകൾ തിരിച്ചിടും, പ്ലെയേഴ്സിനെ മാനസികമായി തളർത്തണ്ട എന്ന ഉദ്ദേശത്തോട് കൂടെയാണ് മുന്നോട്ട് പോകുന്നത് എന്നും മഞ്ഞപ്പട വ്യക്തമാക്കി.
-Advertisement-