ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസൺ ആരംഭിച്ചു. ആദ്യ മത്സരത്തിൽ മികച്ച പ്രകടനത്തോട് കൂടി കൊൽക്കത്തയിൽ ചരിത്രമെഴുതിയിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ശൈലി മാറ്റാൻ ഒരുങ്ങുകയാണ് ജെയിംസാശാൻ. അഞ്ചു വിദേശ കളിക്കാരെയും ആദ്യ ഇലവനില്‍ വിന്യസിക്കുക, ബാക്കി ഇന്ത്യന്‍ താരങ്ങളെ വച്ച് അഡ്ജസ്റ്റ് ചെയ്യുക എന്ന പഴഞ്ചൻ രീതിയോട് വിട പറയുകയാണ് മഞ്ഞപ്പട. ആദ്യ മത്സരത്തില്‍ എടികെയ്ക്കെതിരേ നാലു വിദേശികളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങിയത്.
ഇന്ത്യക്കാരെന്നോ വിദേശീയരെന്നോ നോക്കേണ്ടതില്ല. ഓരോ മത്സരവും ജയിപ്പിക്കാന്‍ കഴിവുള്ളവരെ നിയോഗിക്കുക എന്നതാണ് തന്റെ ശൈലിയെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ തുറന്നു പറഞ്ഞു. ഇന്ത്യൻ താരങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ജെയിംസാശാന്റെ ശൈലി ബ്ലാസ്റ്റേഴ്സിന് കപ്പ് നേടിത്തരുമെന്നു പ്രതീക്ഷിക്കാം .