ഓഗസ്റ്റ് 16 ന് ആരംഭിക്കുന്ന ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് പങ്കെടുക്കും. 11 ഐഎസ്എൽ ടീമുകൾ 5 ഐലീഗ് ടീമുകൾ 4ആർമി ടീമുളുമാണ് ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കുക. കേരള ബ്ലാസ്റ്റേഴ്‌സിനു പുറമേ കേരളത്തിൽ നിന്ന് ഐലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ് സിയും ഉണ്ടാകും.
നാല് ഗ്രൂപ്പുകളായി നടക്കുന്ന മത്സരം കൊൽക്കത്ത, മണിപ്പൂർ, ആസാം എന്നിവിടങ്ങളിൽ വെച്ചാണ് നടക്കുക. സെപ്റ്റംബർ 24 നാണ് ഫൈനൽ മത്സരം നടക്കുക. എല്ലാ മത്സരങ്ങളും തൽസമയ സംപ്രേഷണം ഉണ്ടായിരിക്കും.
-Advertisement-