പ്രളയ ദുരിതത്താൽ കഷ്ടപ്പെടുന്ന കേരളത്തിന് കൈതാങ്ങാവാൻ ഒരു ഫുട്ബോൾ മത്സരം ഒരുങ്ങുന്നു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങൾ കളിക്കളത്തിൽ തിരിച്ചെത്തുന്നു. കേരളം – ഗോവ മത്സരമാണ് ഫുട്ബോൾ ഇതിഹാസങ്ങളുടെ വരവിനു കളമൊരുക്കുന്നത്.
ഇന്ത്യൻ ഫുട്ബോളിൽ ചരിത്രമെഴുതിയ ഗോവയിലെയും കേരളത്തിലെയും മുൻ താരങ്ങൾ ഈ മത്സരത്തിൽ ബൂട്ട് കെട്ടും.
ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസം ഐ എം വിജയനാകും കേരളത്തിന്റെ ടീമിനെ നയിക്കുക. ഗോവൻ ടീമിനെ ബ്രഹ്മാനന്ദും നയിക്കും. 30ൽ അധികം മുൻ ഇന്ത്യൻ താരങ്ങൾ ഈ മത്സരത്തിന്റെ ഭാഗമാകും. മൂന്ന് അർജ്ജുന അവാർഡ് ജേതാക്കളും ഈ മത്സരത്തിൽ ബൂട്ടണിയും. സെപ്റ്റംബർ 29 നു ഗോവയിൽ വെച്ചാവും മത്സരം നടക്കുക.
-Advertisement-