കപ്പുമില്ല കലിപ്പുമില്ല, ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നൈയിൽ ചേക്കേറാൻ സൂപ്പർ താരങ്ങൾ

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നൈയിനിൽ ചേക്കേറാൻ സൂപ്പർ താരങ്ങൾ ഒരുങ്ങുന്നു. മഞ്ഞപ്പടയുടെ സ്വന്തം സികെ വിനീതും ഹാളിചരൺ നർസാരിയുമാണ് ചെന്നൈയിൻ എഫ്‌സിയിലേക്ക് തിരിക്കുന്നത്. സികെ വിനീതിന്റെ കൂടുമാറ്റം ആദ്യമായി റിപ്പോർട്ട് ചെയ്തത് ബ്ലാസ്റ്റേഴ്‌സ് ന്യൂസാണ്. പിന്നാലെ ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ഥിതികരണവും എത്തി.

ഈ സീസണിൽ മികച്ച ഫോം കണ്ടെത്താൻ കഴിയാതിരുന്ന വിനീത് പലപ്പോഴും പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. അഞ്ചാം സീസണില്‍ രണ്ടു ഗോൾ മാത്രമാണ് താരം നേടിയത്. അതിനു പിന്നാലെ ആരാധകരുമായിട്ടുള്ള കലഹം സികെ വിനീതിനെ ക്ലബ് വിടാൻ സമ്മർദത്തിൽ ആക്കിയെന്നു കരുതണം. ബെംഗളൂരുവിൽ നിന്നുമാണ് സികെ മഞ്ഞപ്പടയിലേക്കെത്തിയത്.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രമുഖ താരങ്ങൾ ക്ലബ് വിടുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനു പിന്നാലെയാണ് സികെയുടെയും ഹാളിചരൺ നർസാരിയുടെയും ചെന്നൈ എക്സ്പ്രസിലെ യാത്ര. എ എഫ് സി കപ്പിൽ പങ്കെടുക്കേണ്ടത് ഉള്ളതിനാൽ ടീമിനെ കൂടുതൽ ശക്തമാക്കേണ്ടതുള്ളതാണ് ചെന്നൈയിനെ ഈ തീരുമാനത്തിൽ എത്തിച്ചത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here