കട വീട്ടാൻ ഇനിയും ബ്ലാസ്റ്റേഴ്‌സിന്റെ ജന്മം ബാക്കി. മഞ്ഞപ്പടയുടെ മുന്നിൽ ബെംഗളൂരുവിന് തകർപ്പൻ ജയം. ബെംഗളൂരു എഫ് സി ഇന്ന് കൊച്ചിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ പരാജയമാണിത്. കളി വിജയത്തിലേക്ക് എത്തുമായിരുന്ന സുവർണ്ണാവസരം നഷ്ടപ്പെടുത്തിയതാണ് കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് തിരിച്ചടിയായത്. ജയത്തോടെ 13 പോയന്റുമായി ബെംഗളൂരു എഫ് സി ലീഗിൽ ഒന്നാമത് എത്തി.
ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ചേത്രിയാണ്. 17ആം മിനുട്ടിൽ മികു നൽകിയ പാസിൽ നിന്ന് ആയിരുന്നു ഛേത്രിയുടെ ഗോൾ. ഓഫ് സൈഡായ ഛേത്രിക്ക് ഗോൾ അനുവദിക്കുകയായിരുന്നു റഫറി. 29ആം മിനുട്ടിൽ ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ. സ്റ്റൊഹാനോവിചാണ് ഗോൾ നേടിയത്.
81ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ബെംഗളൂരു വിജയ ഗോൾ നേടി. മികുവിന്റെ ഒരു ഷോട്ട് നവീൺ കുമാർ രക്ഷിച്ചു എങ്കിലും അത് നികോളയുടെ ദേഹത്ത് തട്ടി കേരള ബ്ലാസ്റ്റേഴ്സ് വലയിലേക്ക് തന്നെ വീണു. പിന്നീട മത്സരത്തിലേക്ക് തിരിച്ച വരാൻ ബ്ലാസ്റ്റേഴ്സിനായില്ല. ഏഴു പോയന്റ് മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ആറാം സ്ഥാനത്താണ്.